Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yannick Sinner

ഫ്ര​ഞ്ച് ഓ​പ്പ​ണിൽ വമ്പൻ മുന്നേറ്റം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ വ​മ്പ​ന്മാ​രാ​യ യാ​നി​ക് സി​ന്ന​ര്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, എ​ലി​ന സ്വി​റ്റോ​ളി​ന, ആ​ന്ദ്രെ റു​ബ്‌ലെ​വ് തു​ട​ങ്ങി​യ​വ​ര്‍ ജ​യി​ച്ചു മു​ന്നേ​റി.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ക്ലെ​മ​ന്‍റ് ടാ​ബു​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 6-1, 6-3, 6-4.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ മൂ​ന്നാം സീ​ഡാ​യ സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫ്രാ​ന്‍​സി​ന്‍റെ വാ​ല​ന്‍റി​ന്‍ റോ​യ​റി​നെ തോൽപ്പിച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. 11-ാം സീ​ഡാ​യ റ​ഷ്യ​യു​ടെ ആ​ന്ദ്രെ റു​ബ്‌ലെ​വ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ കാ​മി​ലോ ഉ​ഗോ കാ​ര​ബെ​ല്ലി​യെ ര​ണ്ടാം റൗ​ണ്ടി​ല്‍ തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: 6-1, 1-6, 6-3, 7-6 (7-5).

വ​നി​താ സിം​ഗി​ള്‍​സി​ല്‍ മൂ​ന്നാം ന​മ്പ​റാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക് ചെ​ക് താ​രം സാ​റ ബെ​ജെ​ക്കി​നെ 6-2, 6-3നു ​കീ​ഴ​ട​ക്കി മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി. ഏ​ഴാം സീ​ഡാ​യ യു​ക്രെ​യ്‌​നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന​യും മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. സ്‌​പെ​യി​നി​ന്‍റെ കൈ​റ്റ്‌​ലി​ന്‍ ഖ്വെ​ഡോ​യെ​യാ​ണ് (6-0, 6-4) സ്വി​റ്റോ​ളി​ന കീ​ഴ​ട​ക്കി​യ​ത്.

അ​തേ​സ​മ​യം, ലാ​ത്വി​യ​യു​ടെ ജെ​ലീ​ന ഒ​സ്റ്റാ​പെ​ങ്കോ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. പോ​ള​ണ്ടി​ന്‍റെ മ​ഗ്ദ ലി​നെ​റ്റാ​ണ് ഒ​സ്റ്റാ​പെ​ങ്കോ​യെ കീ​ഴ​ട​ക്കി​യ​ത്; 6-2, 2-6, 6-2.

Latest News

Corehub Up